സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി വ്യക്തികൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും വിവാഹത്തിന് ധനസഹായം നൽകുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala മുഖേന അപേക്ഷിക്കണം. വിവരങ്ങൾ ജില്ല സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. 30,000 രൂപ ധനസഹായം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2343241
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-09-2024