ഏരിയ ഡവലപ്മെന്റ് സൊസൈറ്റി (ADS) കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി (CDS) എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രവർത്തനങ്ങളും രേഖപ്പെടുത്താൻ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം രൂപകല്പന ചെയ്ത ലോകോസ്  മൊബൈൽ ആപ്ളിക്കേഷൻ പുറത്തിറങ്ങി. അയൽക്കൂട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും എല്ലാ അംഗങ്ങൾക്കും ആപ്പിലൂടെ ലഭ്യമാകും. കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തൃശൂർ മുല്ലശേരി ബ്ലോക്കിൽ തുടക്കമായി.   2-ാം ഘട്ടം തൃശൂരിലെ 15 ബ്ലോക്കുകളിലും മറ്റു ജില്ലകളിലെ ഓരോ ബ്ലോക്കിലും ആരംഭിക്കും.

ഓരോ അയൽക്കൂട്ടത്തിന്റെയും ബാങ്ക് അക്കൗണ്ട്, സമ്പാദ്യം, വായ്പ തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ അറിയാൻ സാധിയ്ക്കും. പദ്ധതികളുടെ പ്രവർത്തന പുരോഗതി തത്സമയം അറിയാൻ സാധിയ്ക്കും. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാൽ ഒന്നിലധികം അയൽക്കൂട്ടങ്ങളിലെ അംഗത്വം ഒഴിവാക്കാനും സാധിയ്ക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-10-2022

sitelisthead