മധ്യമേഖല പ്രാദേശിക തപാല്‍ അദാലത്ത് ജൂൺ 21 രാവിലെ 11-ന് മധ്യമേഖല പ്രാദേശിക തപാല്‍ അദാലത്ത് ജൂൺ 21 രാവിലെ 11-ന് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കും. കൊച്ചി ആസ്ഥാനമായ മധ്യ മേഖലയിൽ (പിൻകോഡ്-682020) വരുന്ന മാവേലിക്കര, ആലപ്പുഴ, ചങ്ങനാശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂര്‍, ലക്ഷദ്വീപ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള പോസ്റ്റ് ഓഫീസുകളിലെ കൗണ്ടര്‍ സേവനങ്ങള്‍, സേവിംഗ്സ് ബാങ്ക്, മണിയോഡര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍, അഭിപ്രായങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്നത്.
പരാതികൾ adpgcr.keralapost@gmail.com, pmgcr.keralapost@gmail.com,-ലോ വി. അമ്പിളി, അസിസ്റ്റന്റ് ഡയറക്ടര്‍ (പബ്ലിക് ഗ്രീവന്‍സസ്), ഓഫിസ് ഓഫ് ദ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയണ്‍, കൊച്ചി- 682020 എന്ന വിലാസത്തിലോ ജൂൺ 15 -നു മുൻപ് അറിയിക്കാം.
പരാതികള്‍ അയക്കുന്ന കവറിന് മുകളിലും ഇ-മെയിലിലും ‘Regional Dak Adalat: ജൂൺ 2023’ എന്ന് രേഖപ്പെടുത്തണം. പരാതികൾ അയക്കുന്നവർ മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും പരാതിയിൽ കൃത്യമായി രേഖപ്പെടുത്തണം. മുന്‍ അദാലത്തുകളില്‍ പരിഗണിക്കപ്പെട്ടിട്ടുള്ള പരാതികള്‍ അയക്കേണ്ടതില്ല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023