മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് നടപ്പാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ 18 നും 70നും ഇടയിൽ പ്രായമുള്ളവർക്ക് അംഗങ്ങളാകാം. അപകട മരണമോ അപകടം മൂലമുള്ള പൂർണമായ അംഗവൈകല്യമോ സംഭവിച്ചാൽ ₹ 10 ലക്ഷം ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് ₹ 5 ലക്ഷം, അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയാണെങ്കിൽ പരമാവധി ₹ 2 ലക്ഷം, അപകടമരണം സംഭവിച്ചാൽ മരണാനന്തര ചെലവിന് ₹ 2500, വിദ്യാഭ്യാസ ആവശ്യത്തിന് 2 കുട്ടികൾക്ക് പരമാവധി ₹ 10,000 എന്നിങ്ങനെ ഇൻഷൂറൻസ് ലഭിക്കും. പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി മെയ് 31. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ 510 രൂപ പ്രീമിയം അടച്ച് അംഗത്വമെടുക്കാം. വിവരങ്ങൾക്ക് മത്സ്യഫെഡ് ഓഫീസിലോ പ്രൊജക്ട് ഓഫീസിലോ ബന്ധപ്പെടാം. ഫോൺ: 9526041060.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-05-2023

sitelisthead