സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ല ഭരണകൂടങ്ങളുമായി സഹകരിച്ച് കേന്ദ്ര ഊർജ വകുപ്പും സംസ്ഥാന വൈദ്യുതി ബോർഡും സംയുക്തമായി ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവർ അറ്റ് 2047 വൈദ്യുതി മഹോത്സവം സംഘടിപ്പിയ്ക്കുന്നു.

ഊർജ്ജ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമ്പൂർണ ഗാർഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുത സ്ഥാപിത ശേഷി വികസനം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊർജം, വൈദ്യുതി സുരക്ഷാ അവബോധം, ഉപഭോക്തൃ അവകാശങ്ങൾ, വൈദ്യുതി ചാർജിംഗ് സ്റ്റേഷൻ, പാരമ്പര്യേതര ഊർജം എന്നിവ സംബന്ധിച്ച വീഡിയോ പ്രദർശനം, എക്‌സിബിഷൻ, കലാ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയും മഹോത്സാവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-07-2022

sitelisthead