4 വയസിനും 16 വയസിനുമിടയിലുള്ളവർക്കായി കേരള ടൂറിസം സംഘടിപ്പിക്കുന്ന കുട്ടികളുടെ 3-ാമത് അന്താരാഷ്ട്ര ഓൺലൈൻ പെയിൻറിംഗ് മത്സരത്തിന് keralatourism.org/contest/icpc -ൽ രജിസ്റ്റർ ചെയ്യാം. കേരളത്തിൻറെ ഗ്രാമജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ലേകത്തെവിടെയുമുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്ക് 5 എൻട്രികൾ വരെ അയക്കാം. പെയിൻറിംഗ് സ്കാൻ ചെയ്ത് ഏപ്രിൽ1 മുതൽ അപ്ലോഡ് ചെയ്യാം. സെപ്റ്റംബർ 30 ആണ് അവസാന തീയതി. കേരളത്തിൽ നിന്നുള്ള കുട്ടികൾ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ, വിദേശികളായ കുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം.

ആകെ 101 സമ്മാനങ്ങളാണുള്ളത്. എല്ലാ വിഭാഗങ്ങളിലുമായി വിജയികളാകുന്ന ആദ്യ 3 പേർക്ക് പ്രത്യേക സുവനീറും സർട്ടിഫിക്കറ്റും നൽകും. വിദേശ മത്സരാർഥികളിലെ വിജയികളിൽ 10 പേർക്ക് 2 കുടുംബാംഗങ്ങളോടൊപ്പം കേരളത്തിൽ 5 ദിവസം താമസിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും അവസരം ലഭിക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 5 കുട്ടികൾക്ക് കുടുംബത്തിനൊപ്പം താമസിച്ച് 5 ദിവസം കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം. കേരള വിഭാഗത്തിൽ വിജയികളാകുന്ന 3 കുട്ടികൾക്ക് മെമെൻറോയ്ക്കും സർട്ടിഫിക്കറ്റിനുമൊപ്പം കെ.ടി.ഡി.സി.യുടെ പ്രീമിയം ഹോട്ടലുകളിൽ 2 കുടുംബാംഗങ്ങളോടൊപ്പം 2 ദിവസത്തെ താമസത്തിന് ബുക്കിംഗ് കൂപ്പണുകൾ നൽകും. കൂടാതെ വിദേശികളായ 20 കുട്ടികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 30 കുട്ടികൾക്കും കേരളത്തിൽ നിന്നുള്ള 20 കുട്ടികൾക്കുമായി ആകെ 70 പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.വിവരങ്ങൾക്ക്: 91 7012993589, contest@keralatourism.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-02-2023

sitelisthead