ഇന്റർനാഷണൽ ക്വിസിങ്  അസോസിയേഷൻ കോഴിക്കോട് ജില്ല ഭരണകൂടവുമായി ചേർന്ന് ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ ക്വിസിലെ ലോക ചാമ്പ്യരെ കണ്ടുപിടിക്കാൻ നടത്തുന്ന ലോക ക്വിസിങ് ചാംപ്യൻഷിപ് ജൂൺ 3 ന്. ഉച്ചക്ക് ശേഷം 3 മണിക്ക് എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം.  

ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട് ഒരു ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്ന മത്സരത്തിൽ ശാസ്ത്രം, കായികം, വിനോദം, ചരിത്രം തുടങ്ങി 8 വിഷയങ്ങളിലായി 240 ചോദ്യങ്ങൾ ഉണ്ടാകും. 3 മണിക്കൂറാണ് മത്സര ദൈർഘ്യം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 300 രൂപ രജിസ്ട്രേഷൻ ഫീസ് ഓൺലൈൻ ആയി അടച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, ക്വിസിൽ ലോക റാങ്കിംഗും 240 ചോദ്യങ്ങൾ അടങ്ങിയ ബുക് ലറ്റും ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള സർട്ടിഫിക്കറ്റും ലഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 79076 35399,  94956 69086, wqckerala@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-05-2023

sitelisthead