സ്ത്രീശാക്തീകരണ മേഖലയിൽ  പ്രാഗത്ഭ്യം തെളിയിച്ച വനിതകൾക്ക് 2023-24 വർഷത്തിലെ ദാക്ഷായണി വേലായുധൻ അവാർഡിന് അപേക്ഷിക്കാം. പ്രവർത്തന മേഖലയിൽ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്കാരങ്ങൾ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, റിപ്പോർട്ട് എന്നിവ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ഫെബ്രുവരി 15ന് മുൻപ് അതാത് ജില്ലാ വനിത ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം. 1 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുതാണ് അവാർഡ്. വിശദവിവരങ്ങൾ  wcd.kerala.gov.in , ജില്ലാ വനിതശിശുവികസന ഓഫീസ് പ്രോഗ്രാം ഓഫീസ്/ ശിശുവികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-02-2024

sitelisthead