വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ,  രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കാർഷിക സംഘടന പ്രതിനിധികൾ തുടങ്ങിയവരെ  പങ്കെടുപ്പിച്ച് നടത്തുന്ന വന സൗഹൃദ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 2-ന് മാനന്തവാടിയിൽ. പൊതുജനങ്ങളും വനംവകുപ്പും തമ്മിൽ ഊഷ്മളമായ ബന്ധം ഉറപ്പാക്കുന്നതിനും അവർ നേരിടുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാനും മേഖലയിൽ സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് വനസൗഹൃദ സദസ് സംഘടിപ്പിക്കുന്നത്. 51 നിയമസഭ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിശ്ചയിച്ച 20 കേന്ദ്രങ്ങളിലാണ് സദസ് നടത്തുന്നത്.

വിവിധ ഓഫീസുകളിൽ വനം വകുപ്പുമായി ബന്ധപ്പെട്ട്  ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കൽ, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളുടെ രീപീകരണം, വിദഗ്ദ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായ സ്വരൂപണം.  വകുപ്പു കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികൾ സംബന്ധിച്ച് വിശദീകരണം നൽകൽ തുടങ്ങിയവ വന സൗഹൃദ സദസിൽ നടക്കും. പരാതികളും നിർദേശങ്ങളും സദസിൽ ഏർപ്പെടുത്തിയിരിക്കുന്ന കൗണ്ടർ വഴി സ്വീകരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-04-2023

sitelisthead