2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ  വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹരായത്. 

അപേക്ഷ സമർപ്പിച്ച അർഹരായ വിദ്യാർഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഫോൺ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച്  ഉറപ്പാക്കണം. പരാതി, തെറ്റു തിരുത്തൽ എന്നിവയ്ക്ക് മെയിൽ statemeritscholarship@gmail.com അല്ലെങ്കിൽ ഫോൺ 944678030 മുഖേന ജനുവരി 4 ന് വൈകിട്ട് 5നു മുമ്പായി അറിയിക്കണം. 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-12-2024

sitelisthead