തിരുവനന്തപുരം, വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ 2 മാസം നീളുന്ന കലാപരിശീലന ക്യാമ്പ് ‘നൃത്ത സംഗീത നടന കളരി’ ഏപ്രിൽ 3ന് ആരംഭിക്കും. കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, മോഹനിയാട്ടം, ഓട്ടൻതുള്ളൽ, ശാസ്ത്രീയ സംഗീതം, വീണ, വയലിൻ, ഗിറ്റാർ, തബല, മൃദംഗം, കീ-ബോർഡ്, ഡ്രായിംഗ് ആൻഡ് പെയിന്റിംഗ് എന്നീ കലകളിൽ പ്രത്യേക പരിശീലനത്തിന് 4 വയസിനു മേൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകും.

തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ 1 വരെയാണ് പരിശീലനം. പരിശീലന ക്യാമ്പ് കൂടാതെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള സംവാദം, പൊതുവിജ്ഞാനസദസ്, പ്രശസ്ത കലാകാരുടെ നേതൃത്വത്തിൽ ഉള്ള പഠന കളരി എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും. ഫോൺ: 0471-2364771, 9496653573.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-02-2023

sitelisthead