കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗക്കാരായ യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു ടൈപ്പ്റൈറ്റിങ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ വിഷയങ്ങളിൽ പരിശീലനം നൽകും. പരിശീലനത്തിന് ആവശ്യമായ പഠനസാമഗ്രികൾ സൗജന്യമാണ്. 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും 40 വയസിനു താഴെ പ്രായമുള്ളവർക്കും പങ്കെടുക്കാം. റെഗുലറായി 12-ാം ക്ലാസിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. ദിവസവും 2 മണിക്കൂർ ദൈർഘ്യത്തിലുള്ള 4 ഷിഫ്റ്റുകളായാണ് (9am-11am, 11am-1pm, 1.30-3.30pm & 3.30-5.30pm) ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം ജനുവരി 18ന് വൈകിട്ട് 5-നകം തൈക്കാടുള്ള ഓഫീസിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2332113/8304009409.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-12-2022

sitelisthead