ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി കേരള ഫിലിം മാര്‍ക്കറ്റിന്റെ (കെഎഫ്എം -2) രണ്ടാംപതിപ്പ് ഡിസംബര്‍ 11, 12, 13 തീയതികളിലായി തിരുവനന്തപുരത്ത് സംഘടിപ്പിക്കും . കെഎഫ്എം 2 -ല്‍ ബി 2 ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകള്‍ നയിക്കുന്ന ശില്പശാലകളും മാസ്റ്റര്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും. www.keralafilmmarket.in വഴി രജിസ്റ്റർ ചെയ്യാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-12-2024