ജയിൽ അന്തേവാസികളെ തൊഴിൽ നിപുണരാക്കുവാനും ജയിൽ കാലഘട്ടത്തിന് ശേഷം ഇവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വന്തമായി തൊഴിലും മെച്ചപ്പെട്ട വരുമാനവും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ഖാദി  ഗ്രാമ വ്യവസായ ബോർഡ് ജയിൽ അന്തേവാസികളെ വിവിധ തൊഴിലുകളിൽ പരിശീലനം നൽകും.

നൂൽ നൂൽപ്പ്, നെയ്ത്ത്, റെഡിമെയ്ഡ് ഗാർമന്റ്സ് ഉത്പാദനം, തേനീച്ച വളർത്തൽ, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിർമാണം എന്നിവയിൽ ഖാദി ബോർഡ് പരിശീലനം നൽകും. നിർമിക്കുന്ന ഉത്പ്പന്നങ്ങൾ ഖാദി ബോർഡ് വഴി വിറ്റഴിക്കും.  ഇതുവഴി ജയിലിന്റെ വരുമാനവും വർധിപ്പിക്കാൻ സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-02-2023

sitelisthead