സംസ്ഥാനത്തെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന നമസ്‌തെ (NAMASTE -നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം) പദ്ധതി പ്രകാരം സീവേജ്-സെപ്‌റ്റേജ് ശുചീകരണ തൊഴിലാളികളുടെ സർവ്വേയും രജിസ്‌ട്രേഷനും ആരംഭിച്ചു. സർവ്വേ ജനുവരി 31 വരെ നടക്കും.
സർവേയിൽ പഞ്ചായത്തിലുള്ള തൊഴിലാളികൾക്കും അടുത്തുള്ള നഗരസഭകളിൽ രജിസ്റ്റർ ചെയ്യാം. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യ സുരക്ഷാ ഉപകരണങ്ങൾ, അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്, സൗജന്യ തൊഴിൽ പരിശീലനം എന്നിവ ലഭിക്കും.
സാമൂഹ്യനീതി, ഭവന, നഗരകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ സഫായി കരംചാരീസ് ഫിനാൻസ് & ഡവലപ്മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റാണ് കേരളത്തിലെ നോഡൽ ഏജൻസി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-01-2025