ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി ഫെബ്രുവരി നാലിന് രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഹാളില്‍ വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നു. ഹിയറിംഗ് അഭിപ്രായങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശിപാര്‍ശ വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും. ഹോം നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-02-2024