സൈബര്‍ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ സുരക്ഷ സമ്മേളനം കൊക്കൂണിന്റെ പതിനാറാമത് എഡിഷന്‍ ഒക്ടോബര്‍ 4 മുതല്‍ 7 വരെ കൊച്ചിയില്‍ വച്ച് നടക്കുന്നു. ഡാറ്റാ സുരക്ഷ, സംരക്ഷണം, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പഠനവും കൊക്കൂണ്‍ ലക്ഷ്യമിടുന്നു.

മികച്ചതും സുരക്ഷിതവുമായ ഇടമായി സൈബര്‍ ലോകത്തെ മാറ്റുന്നതിനുള്ള വിവിധ മേഖലകളെ ഏകോപിക്കുക എന്ന ഉദ്ദേശത്തോടെ വ്യത്യസ്ത അന്വേഷണ ഏജന്‍സികള്‍, അക്കാദമിക്, ഗവേഷണ സംഘടനകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ വിവിധ കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനുള്ള വേദിയാണ് കൊക്കൂണിലൂടെ സാധ്യമാകുന്നത്. വിവരങ്ങള്‍ക്ക് https://india.c0c0n.org/2023/.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-07-2023

sitelisthead