കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ അംഗത്വമുള്ളവരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2023-24 അധ്യയന വർഷത്തിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ വരെയും, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകൾ പഠിക്കുന്നവർക്കുമാണ് സ്കോളർഷിപ്പ്. അപേക്ഷ ഫോം peedika.kerala.gov.in ൽ ലഭിക്കും. അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐഡി കാർഡ് കോപ്പി, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, പാസായ കോഴ്സുകളുടെ മാർക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. വിവരങ്ങൾക്ക് 0484-2341677.

 

 

 

 

 

 

 

 

 

 

 

 

 

 

 


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-07-2023

sitelisthead