അലൈഡ് ആൻഡ് ഹെൽത്ത് കെയർ മേഖലയിൽ വിവിധ കോഴ്സുകളുടെയും പരിശീലന പരിപാടികളുടെയും പരസ്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ (കെഇഎസ്എഎച്ച്സി) അറിയിച്ചു.

ദേശീയ കമ്മീഷന്റെയോ സംസ്ഥാന കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നോ സർക്കാർ അംഗീകൃത കോഴ്സാണെന്നോ അവകാശപ്പെടുന്ന പരസ്യങ്ങൾ പരിശോധിച്ചുറപ്പാക്കാതെ വിശ്വസിക്കരുത്. കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് ആവശ്യമായ അംഗീകാരവും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയും ഉണ്ടെന്ന് ഉറപ്പാക്കണം. സർവകലാശാലയുടെയോ മറ്റ് അധികാരികളുടെയോ അംഗീകാരം ഉണ്ടെന്ന അവകാശവാദങ്ങൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സ്ഥിരീകരിക്കണം. കോഴ്സ് പൂർത്തിയാക്കിയാൽ പ്രൊഫഷണൽ രജിസ്ട്രേഷൻ ലഭിക്കുമെന്നോ സർക്കാർ ജോലിക്ക് യോഗ്യത ലഭിക്കുമെന്നോ ഉള്ള അവകാശ വാദങ്ങളും ഓദ്യോഗികമായി പരിശോധിക്കണം. 

റഗുലേഷൻ വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് അംഗീകൃത സ്ഥാപനങ്ങളുടെ പേരും വിവരവും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് kesahc.kerala.gov.in, ncahp.abdm.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo