നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും (നിഷ്), സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് (നിഷ് ഇന്ററാക്ടീവ് ഡിസബിലിറ്റി അവെർനെസ്സ് സെമിനാർ) വെബ്ബിനാറിന്റെ ഭാഗമായി ‘അപസ്മാരം- ചികിത്സയും അറിയേണ്ട വസ്തുതകളും’ എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു.
നവംബർ ഒൻപതിന് രാവിലെ 10:30 മുതൽ 12:30 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും, നിഷിന്റെ യൂട്യൂബ് ചാനലിലൂടെയും തത്സമയ സംപ്രേക്ഷണം നടക്കും. രജിസ്ട്രേഷൻ ലിങ്ക് - https://forms.gle/7pG5zAQTMe3ZTsWR9, സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer, വിവരങ്ങൾക്ക്: www.nidas.nish.ac.in/, 0471 2944678/ 8848683261.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2026