മീശപ്പുലിമലയിലെ നീലക്കുറിഞ്ഞി സന്ദർശനത്തിന് മുൻകൂർ അനുമതി നിർബന്ധമാക്കി വനം വകുപ്പ്. കുറിഞ്ഞി ആപ്പ് വഴിയോ www.kfdcecotourism.com വഴിയോ ബുക്ക് ചെയ്യണം. ബുക്ക് ചെയ്ത 750 പേർക്ക് ദിവസവും പ്രവേശനം അനുവദിക്കും.  

സഞ്ചാരികള്‍ക്ക് മീശപ്പുലിമലയിലേക്ക് എത്തിച്ചേരാന്‍ വനം വകുപ്പ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 1475 രൂപയാണ് നിരക്ക്. 60 പേര്‍ക്ക് ടെന്റ് സ്റ്റേ സൗകര്യവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. മൂന്നു നേരം ഭക്ഷണം ഉള്‍പ്പെടെ ഇവിടെ താമസിക്കുന്നതിന് പ്രത്യേക ഇക്കോ ടൂറിസം പാക്കേജിന്റെ ഭാഗമായി ഒരാള്‍ക്ക് 4500 രൂപയാണ് നിരക്ക്. 

ശ്രദ്ധിക്കുക

  • നീലക്കുറിഞ്ഞി ചെടികള്‍ പറിക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്  
  • വനം വകുപ്പ് നിര്‍ദ്ദേശിക്കുന്ന പാതയിലൂടെ മാത്രം യാത്ര നടത്തുക
  • പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക
  • മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നിരോധിച്ചിട്ടുണ്ട്
  • വരയാടുകള്‍ അടക്കമുള്ള മൃഗങ്ങളേയും അപൂര്‍വ്വയിനം തവളകളേയും മറ്റു ജീവികളെയും തൊടാനോ തീറ്റ കൊടുക്കാനോ പാടില്ല

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo