കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'സര്‍ഗം-2026' സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. സമ്മാനാര്‍ഹമാകുന്ന ആദ്യ മൂന്ന് രചനകള്‍ക്ക് യഥാക്രമം 25,000, 20,000, 15,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് ലഭിക്കും. 5000 രൂപ വീതം മൂന്ന് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. എല്ലാ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും  ലഭിക്കും. സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുക. മികച്ച രചനകള്‍ അയയ്ക്കുന്ന 40 പേര്‍ക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

രചയിതാവിന്‍റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന സി.ഡി.എസ് അധ്യക്ഷയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രചനകള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ നേരിട്ടോ 2026 നവംബര്‍ 26 വൈകുന്നേരം 5 നുള്ളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില, മെഡിക്കല്‍ കോളേജ്.പി.ഒ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കവറിന് പുറത്ത് 'സര്‍ഗ്ഗം-2026-സംസ്ഥാനതല ചെറുകഥാരചന മത്സരം' എന്നെഴുതിയിരിക്കണം. വിവരങ്ങള്‍ക്ക്: www.kudumbashree.org/sargam2026.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo