കുടുംബശ്രീ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിന്റെ എട്ടാം സീസണിലേക്ക് ചിത്രങ്ങള്‍ ക്ഷണിച്ചു. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട /ഓക്സിലറി വിഭാഗത്തിനും പങ്കെടുക്കാം.
പൊതുവിഭാഗത്തിലെയും അയല്‍ക്കൂട്ട/ഓക്സിലറി വിഭാഗത്തിലെയും ഏറ്റവും മികച്ച ചിത്രത്തിന് 30,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 20,000 രൂപ വീതവും മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപ വീതവും ക്യാഷ് അവാര്‍ഡായി ലഭിക്കും. അഞ്ച് പേര്‍ക്ക് 2500 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. കൂടാതെ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഫോട്ടോകള്‍ kudumbashreephotocontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ, ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സി.ഡിയോ പെന്‍ഡ്രൈവോ അല്ലെങ്കില്‍ ഫോട്ടോയുടെ പ്രിന്റുകളോ 'പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന് ഓഫീസ്, രണ്ടാം നില, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ് (പി.ഒ), തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്കോ അയക്കണം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം-സീസണ് 8' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ചിത്രങ്ങൾ അയക്കാനുള്ള അവസാന തീയതി 2026 നവംബര്‍ 28. വിവരങ്ങൾക്ക്: www.kudumbashree.org/photography2026
അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-10-2026