കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒൻപതാമത് ദേശീയ സരസ് മേള ഏപ്രിൽ 27 മുതൽ മെയ് 7 വരെ കൊല്ലം ആശ്രാമം മൈതാനിയിൽ നടക്കും. 80,000ത്തിലേറെ ചതുരശ്ര അടിയിലാണ് വേദിയും സ്റ്റാളുകളും സജ്ജീകരിച്ചിരിക്കുന്നത്. 28 സംസ്ഥാനങ്ങില്‍ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകര്‍ മേളയിൽ പങ്കെടുക്കും. രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് പ്രദർശനം. ദിവസവും സെമിനാറുകൾ, ചർച്ചകൾ, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനങ്ങൾ തുടങ്ങിയവയും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. 250 വിപണന സ്റ്റാളുകളും ഇന്ത്യ ഫുഡ് കോര്‍ട്ടില്‍ 30 സ്റ്റാളുകളുമാണ് മേളയിലുള്ളത്. കൂടാതെ മേളയുടെ ഭാഗ്യചിഹ്നമായ നീലു കടുവയ്‌ക്കൊപ്പം ഉല്ലസിക്കാന്‍ കുട്ടികള്‍ക്കായി പ്രത്യേക കിഡ്‌സ് സോണും ഒരുക്കിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-04-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo