കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (കെ.എ.എസ്. ഇ.)സംസ്ഥാനത്തെ നൈപുണ്യ പരിശീലകരുടെ വിവരങ്ങൾ ശേഖരിക്കുന്നു. യുവാക്കളിൽ നൈപുണ്യവും തൊഴിൽ ശേഷിയും വർധിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയാണ് ലക്ഷ്യം. ഹ്രസ്വ കാല നൈപുണ്യ പരിശീലനം നൽകുന്നതിന് പര്യാപ്തമായ യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകൾക്ക് form.jotform.com അല്ലെങ്കിൽ statejobportal.kerala.gov.in വഴി രജിസ്‌ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്യുന്ന പരിശീലകർക്ക് കെ.എ.എസ്. ഇ. അക്കാദമി പ്രത്യേക പരിശീലനം നൽകി അംഗീകൃത പരിശീലകർ എന്ന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. വിവരങ്ങൾക്ക്: athulm-mgnf@iimk.ac.in, dsckase.kkd@gmail.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-08-2023

sitelisthead