കന്നുകാലി, മൃഗ സംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീര കർഷകരുടെ ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഡിസംബർ 20 മുതൽ 29 വരെ വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ നടക്കും.  2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിംഗ്, അക്വഫാമിംഗ്, പൗൾട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്സ്പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, ശിൽപശാലകൾ എന്നിവയും കോൺക്ലേവിൽ നടക്കും.കർഷകർക്ക് കന്നുകാലി സംബന്ധമായ രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചുമുള്ള സംശയങ്ങൾക്കും പ്രതിവിധികൾക്കുമായി തത്സമയ കൺസൽട്ടൻസി സൗകര്യവും കോൺക്ലേവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-12-2024

sitelisthead