2025-2026 അധ്യയന വർഷത്തേ പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട രജിസ്‌ട്രേഷൻ നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ www.sports.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഏകജാലകം വഴി പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിച്ചതിന് ശേഷം സ്‌പോർട്‌സ് ക്വാട്ടയ്ക്കുളള സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യണം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയതിനു ശേഷം ലഭിക്കുന്ന ഓൺലൈൻ രജിസ്‌ട്രേഷന്റെ പകർപ്പ്, ഒറിജിനൽ സ്‌പോർട്‌സ് സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവയുമായി നേരിട്ടോ, 2025sportsidukki@gmail.com എന്ന ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ മെയിലിലോ അയയ്ക്കണം. ജില്ലാ സ്‌പോർട്സ് കൗൺസിലിൽ നിന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി സ്‌കോർ കാർഡ് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും ലോഗിൻ ചെയ്ത് സ്‌കൂൾ സെലക്ട് ചെയ്യണം. 

അഡ്മിഷനായി 2023 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിഗണിക്കുന്നത്. സ്‌കൂൾതല മത്സരങ്ങൾക്ക് പുറമെ സംസ്ഥാന, ജില്ലാ അംഗീകൃത സ്‌പോർട്‌സ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട സ്‌പോർട്‌സ് കൗൺസിൽ ഒബ്‌സർവറുടെ ഒപ്പ്, സീരിയൽ നമ്പർ, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.  അല്ലാത്ത പക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അതാത് അതോറിറ്റിക്കും അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്കുമാണെന്നുളള സത്യവാങ്മൂലം നൽകണം.  അവസാന തീയതി  മേയ് 28 ന്  വൈകിട്ട് 5 .  വിവരങ്ങൾക്ക്. 9446027681, 9895112027, 04862-232499.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-05-2025

sitelisthead