ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡിയോടെ പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അവസരമൊരുക്കുന്ന സൗര പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന് അവസാനിക്കും. ഉപഭോക്താക്കൾക്ക് ഇകിരൺ വെബ്സൈറ്റിൽ  രജിസ്റ്റര്‍ ചെയ്യാം.ആകെ ചെലവിന്റെ സബ്‌സിഡി കഴിച്ചിട്ടുള്ള തുക മാത്രം ഉപഭോക്താവ് നല്‍കിയാല്‍ മതിയാകും.കെ.എസ്.ഇ.ബിയില്‍ പരിശോധിച്ച സോളാര്‍ പാനലുകള്‍,ഇന്‍വെര്‍ട്ടറുകള്‍ എന്നിവയാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്.പ്ലാന്റുകള്‍ക്ക് അഞ്ച് വര്‍ഷത്തെ സര്‍വീസ് ഉറപ്പാക്കും.പാനലുകള്‍ക്ക് 25 വര്‍ഷത്തെ പെര്‍ഫോമന്‍സ്  വാറന്റിയുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-02-2024

sitelisthead