മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കി. ഓട്ടിസം, സെറിബ്രൽ പൗൾസി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ 7 ലക്ഷം രൂപ വരെ വിലയുള്ള യാത്ര വാഹനങ്ങൾക്കാണ് നികുതി ഒഴിവാക്കിയത്. സർക്കാർ മേഖലയിലെ മെഡിക്കൽ ബോർഡ് 40% ഭിന്നശേഷി ശുപാർശ ചെയ്തവര്‍ക്കായിരിക്കും ആനുകൂല്യം. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് ഇവര്‍ക്ക് കൂടി ലഭ്യമാക്കിയത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-04-2022

sitelisthead