തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് ഫീഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്  പരിപാടിയിൽ പരാതികൾ ഓൺലൈനിലൂടെ നൽകുന്നതിനുള്ള അവസാന തീയതി പുന:ക്രമീകരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഏപ്രിൽ 17 വരെയും എറണാകുളം, തൃശൂർ ജില്ലകളിൽ 20 വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 25 വരെയും www.fisheries.kerala.gov.in വഴി പരാതികൾ നൽകാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-04-2023

sitelisthead