കേരളത്തിലെ ജയിലുകളിൽ കഴിയുന്ന വനിത തടവുകാർക്കിടയിലും, വനിതകളായ മുൻതടവുകാർ, പ്രൊബേഷണേഴ്സ് എന്നിവർക്കുമിടയിൽ സമഗ്രമായ സാമൂഹ്യ-മനശാസ്ത്ര പഠനം നടത്താൻ സാമൂഹ്യനീതി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു.

 വനിതകളായ തടവുകാർ /മുൻതടവുകാർ /പ്രൊബേഷണേഴ്സ് എന്നിവരുടെ ജീവിതത്തിന്റെ വിവിധ തലങ്ങൾ പഠനവിധേയമാക്കുക വഴി ഇവർക്കനുയോജ്യമായ മാനസിക പിന്തുണ നൽകി സമൂഹവുമായുള്ള പുനഃസംയോജനത്തിന് പ്രാപ്തരാക്കാൻ ഉതകുംവിധത്തിൽ നിലവിലെ പദ്ധതികൾ/നയങ്ങൾ പരിഷ്കരിക്കലും പുതിയത് ആവിഷ്കരിക്കലുമാണ് ഉദ്ദേശ്യം.

 ‘Study on Psycho-Social Rehabilitation needs of Women Prisoners/Ex-Prisoners and Probotioners’ എന്ന പേരിൽ പഠനം നടത്താൻ തയാറുള്ള ഗവേഷണ സ്ഥാപനങ്ങൾ, NGO കൾ എന്നിവർക്ക് അപേക്ഷിക്കാം. പ്രോജക്ട് സംബന്ധിച്ച വിവരങ്ങൾ sjd.kerala.gov.in-ൽ ലഭ്യമാണ്.

വിശദമായ ബഡ്ജറ്റ് ഉൾപ്പെടെ പ്രോജക്ട് പ്രൊപ്പോസൽ സെപ്റ്റംബർ 8 നകം സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ (5-ാം നില), പി.എം.ജി., തിരുവനന്തപുരം-695033 വിലാസത്തിൽ ലഭ്യമാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-08-2023

sitelisthead