പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളില്‍ വലിച്ചെറിയല്‍ മുക്ത ക്യാമ്പസ് പ്രഖ്യാപനം. പ്ലാസ്റ്റിക്കുകള്‍, മറ്റു മാലിന്യങ്ങള്‍ തുടങ്ങിയവ സ്‌കൂള്‍ ക്യാമ്പസുകളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുക എന്നതാണ് ലക്ഷ്യം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിനിന്റെ ഭാഗമായാണ് വലിച്ചെറിയല്‍ മുക്ത ക്യാമ്പസ് പ്രഖ്യാപനം. എല്ലാ സ്‌കൂളുകളിലും ജൈവ, അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച്  നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണം. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാനുള്ള പദ്ധതികള്‍ സ്‌കൂളുകളിലെ സാഹചര്യം അനുസരിച്ച് ആസൂത്രണം ചെയ്യണം.

കുട്ടികളില്‍ ശുചിത്വ ശീലവും ശുചിത്വ ബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങള്‍ ആക്കി മാറ്റാനും സഹായകമായ ക്യാമ്പയിന്‍ ആണ് ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിന്‍. വരുന്ന മൂന്നു വര്‍ഷം കൊണ്ട് സ്‌കൂള്‍ കുട്ടികളില്‍ ശുചിത്വം സംബന്ധിച്ച് ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കാന്‍ ഈ ക്യാമ്പയിന്‍ പ്രയോജനപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശ സ്വയം ഭരണ വകുപ്പ് , ആരോഗ്യ വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ക്യാമ്പയ്ന്‍ നടപ്പാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-06-2023

sitelisthead