6 വയസിന് താഴെയുള്ള കുട്ടികളെ, എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളിലേക്കോ പ്രീ സ്‌കൂളുകളിലോ ചേർക്കാൻ പ്രവേശന പരീക്ഷയോ മറ്റു അഭിമുഖമോ നടത്തുന്നത് വിദ്യാഭ്യാസ അവകാശ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അപ്പർ പ്രൈമറിതലംവരെ പഠിക്കുന്ന കുട്ടികൾക്ക് മധ്യവേനലവധിയിൽ ക്ലാസുകൾ നടത്താനും പാടില്ല. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 1098 ലോ 04832730738, 04832730739 എന്നീ നമ്പറുകളിലോ വിവരങ്ങളറിയിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-04-2023