റോഡപകടം നടന്നാൽ അക്കാര്യം പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുന്ന നടപടിക്രമം (ജിഡി എൻട്രി) ഇനി വാഹന ഉടമക്കോ മറ്റുള്ളവർ‌ക്കോ ഫോണിലൂടെ പൂർത്തിയാക്കാം. വാഹനാപകടം സംബന്ധിച്ച കേസുകളിൽ ആവശ്യ രേഖയായ ജിഡി എൻട്രി വാഹന ഉടമ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയോ അപകടസ്ഥലത്തെത്തുന്ന പൊലീസുകാർ വഴിയോ ആണ് രേഖപ്പെടുത്താറ്. എന്നാൽ, അപകടസമയത്ത് പലപ്പോഴും ഈ നടപടിക്രമം പൂർത്തിയാക്കാൻ വാഹന ഉടമക്ക് കഴിയാറില്ല. ഇതു കണക്കിലെടുത്താണ് കേരള പൊലീസിന്റെ വിവിധ സേവനങ്ങൾ ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ പൊൽ ആപ്പിൽ ജിഡി എൻട്രി സൗകര്യം ഏർപ്പെടുത്തിയത്. 

പൊൽ ആപിൽ Request Accident GD തിരഞ്ഞെടുത്ത് അപേക്ഷകന്റെ പേര്, വാഹനത്തിന്റെയും അപകടത്തിന്റെയും വിവരങ്ങൾ, ഫോട്ടോ തുടങ്ങിയവ നൽകി സബ്മിറ്റ് ചെയ്യാം. അപേക്ഷയിൽ പൊലീസ് പരിശോധന പൂർത്തിയായ ശേഷം ജിഡി എൻ‍ട്രി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2023

sitelisthead