2022 ജൂൺ 15 നു ശേഷം, 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ  ഓൺലൈൻ വഴി മാത്രം അടയ്‌ക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ സന്ദർശിക്കാം. യുപിഐ ആപ്പുകൾ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാം. ഓൺലൈനായി അടയ്ക്കുന്ന ബില്ലുകൾക്ക്, ബിൽ തുകയിൻമേൽ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ-1916.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-05-2022

sitelisthead