സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഇനി അപേക്ഷയില്‍ 'മാപ്പ്' വേണ്ട പകരം 'കാലതാമസം' എന്ന് ചേര്‍ത്താല്‍ മതി. അപേക്ഷകള്‍ കൃത്യമായി സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ മാപ്പ്/ക്ഷമ ചോദിക്കുന്ന തരത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.'കാലതാമസം മാപ്പാക്കുക' എന്നതിന് പകരം 'കാലതാമസം പരിഗണിക്കാതെ' അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് എന്ന് ഉപയോഗിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-05-2023