സംസ്ഥാന നൈപുണ്യ വികസന മിഷന്റെ ആഭിമുഖ്യത്തിൽ സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ആറ്റിങ്ങൽ ഗവ.പോളിടെക്നിക് കോളേജിൽ വനിതകൾക്ക് മൂന്ന് മാസക്കാലത്തെ സൗജന്യ ഓട്ടോമോട്ടീവ് സെയിൽസ് അസിസ്റ്റന്റ് സ്‌കിൽ ട്രെയിനിങ് സംഘടിപ്പിക്കുന്നു.

വാഹന വിപണനം, ഫ്രണ്ട് ഓഫീസ് തുടങ്ങിയ മേഖലകളിൽ പരിശീലനം ലഭിക്കും.വ്യക്തിത്വ വികസന ക്ലാസുകൾ, കമ്പ്യൂട്ടർ പരിശീലനം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസുകൾ തുടങ്ങിയവ പരിശീലനത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് NSDC (നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കൗൺസിൽ) നൽകുന്ന NSOF ലെവൽ 3 സർട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനം സെപ്തംബർ 25ന് ആരംഭിക്കും. പ്രായ പരിധി 45 വയസ്സ്. വിദ്യാഭ്യാസ യോഗ്യത SSLC. വിവരങ്ങൾക്ക് ബന്ധപ്പെടുക 9567271987

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-09-2024

sitelisthead