ഭർത്താവിന്‍റെ മരണം മൂലം വിധവയാവരും നിയമ പ്രകാരം വിവാഹബന്ധം വേർപെടുത്തിയവരുമായ 18 നും 50 നും മധ്യേ പ്രായമുള്ള BPL/മുൻഗണന വിഭാഗത്തിൽപെട്ട പുനർവിവാഹം ചെയ്ത വനിതകൾക്ക് 25000/-രൂപ സഹായം നൽകുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പുനർവിവാഹം രജിസ്ററർ ചെയ്ത സർട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആദ്യ വിവാഹത്തിലെ ഭർത്താവിന്‍റെ മരണ സർട്ടിഫിക്കറ്റ്, വിവാഹബന്ധം വേർപെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്‍റെ പകർപ്പ്, BPL/മുൻഗണന വിഭാഗത്തിൽപെട്ട റേഷൻകാർഡിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം പുനർവിവാഹം നടന്ന് 6 മാസത്തിനുള്ളിൽ ഓൺലൈനിൽ അപേക്ഷിക്കണം. വെബ്സൈറ്റ്: www.schemes.wcd.kerala.gov.in. ഫോൺ: 0477 2960147
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2022