യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി അടൂർ മാർ തോമ യൂത്ത് സെന്ററിൽ മാർച്ച് 6, 7 തീയതികളിൽ ദ്വിദിനസംഗമം. യുവ കർഷകർക്ക് ഒത്തുകൂടാനും പുത്തൻ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതിക വിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ചും കൃഷിയിൽ താത്പര്യമുള്ള യുവതക്ക് ഊർജം നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശ്യം. 18 നും 40 നും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിൽ താത്പര്യം ഉള്ളവർക്കും പങ്കെടുക്കാം. ബയോഡേറ്റയോടൊപ്പം youthday2020@gmail.com-ലോ കേരള സംസ്ഥാന യുവജനകമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ഫെബ്രുവരി 28 ന് വൈകിട്ട് 5നകം അപേക്ഷിക്കണം. ഫോൺ: 0471 2308630.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2023

sitelisthead