കുട്ടികളിൽ ഊർജ-പരിസ്ഥിതി അവബോധം വളർത്തുന്നതിന് വിദ്യാലയങ്ങളിൽ എനർജി ക്ലബ്- കേരള രൂപികരിക്കും. ഊർജ സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടിണങ്ങുന്ന ഊർജ സാങ്കേതികവിദ്യകളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിച്ചുകൊണ്ട്, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഊർജ വിഭവങ്ങളെ വിവേകത്തോടെ ഉപയോഗിക്കുന്ന യുവതലമുറയെ വാർത്തെടുക്കയാണ് പരിപാടിയുടെ ലക്‌ഷ്യം. ശാസ്ത്രരംഗം പരിപാടിയുടെ കോ–ഓർഡിനേറ്റർമാരായ അധ്യാപകരാണ് എനർജി ക്ലബുകളുടെ കോ–ഓർഡിനേറ്റർമാരായി പ്രവർത്തിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-10-2023

sitelisthead