104 സർക്കാർ ഐ.ടി.ഐകളിലായി ആറുമാസ, ഒരു വർഷ, രണ്ടു വർഷ ട്രേഡുകളിലെ പ്രവേശനത്തിന് ജൂലൈ 20 മുതൽ ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. 

https://itiadmissions.kerala.gov.in/splash.php എന്ന പോർട്ടൽ വഴി അപേക്ഷിയ്ക്കാവുന്നതാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് പോർട്ടലിൽ തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ജാലകം അഡ്മിഷൻ പോർട്ടലിലും, ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലെ പ്രവേശന സാധ്യത വിലയിരുത്താം. 

അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുളള  സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തെരഞ്ഞെടുക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-07-2022

sitelisthead