2024-25 സീസണിലേക്ക് നെല്ല് സംഭരണത്തിനും തുടർ പ്രവർത്തനങ്ങൾക്കും താല്പര്യമുള്ള മില്ലുടമകളിൽ സപ്ലൈകോ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തനപരിചയം ഉണ്ടായിരിക്കണം. സപ്ലൈകോ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. താല്പര്യമുള്ളവർക്ക് ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 30 വരെ സപ്ലൈകോ ഹെഡ് ഓഫീസിൽ അപേക്ഷകൾ നൽകാം. വിശദവിവരങ്ങൾ www.supplycopaddy.in ൽ ലഭ്യമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-08-2024