വിദേശതൊഴിൽ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. തൊഴിൽ തട്ടിപ്പുകൾക്കെതിരെ നോർക്ക ശുഭയാത്രയിൽ പരാതിപ്പെടാം. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികൾ തിരുവനന്തപുരത്തും എറണാകുളത്തും പ്രവർത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (POE) ഓഫീസുകളിൽ അറിയിക്കാവുന്നതാണ്. അല്ലെങ്കിൽ www.emigrate.gov.in ഇ-മൈഗ്രേറ്റ് പോർട്ടലിലൂടെയോ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയോ ഹെൽപ്പ്‌ലൈൻ നമ്പറായ 0471-2721547 ബന്ധപ്പെട്ടോ ഓപ്പറേഷൻ ശുഭയാത്രയിലും അറിയിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-03-2025