ജൂൺ 10 മുതൽ ജൂലൈ 31 അർധരാത്രി വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. നിരോധന സമയത്ത് യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. ട്രോളിംഗ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ. തീരദേശ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 0471-2305042

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-06-2023

sitelisthead