സംസ്ഥാന കമ്മീഷണറേറ്റ് ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിച്ചു. മെഡിക്കൽ എൻജിനീയറിങ് ബയോടെക്നോളജി, നാനോടെക്നോളജി, കൃത്രിമ ബുദ്ധി (എ.ഐ), പാരിസ്ഥിതികം, മനഃശാസ്ത്രം, സാമൂഹ്യസേവനം, മാനേജ്‌മെന്റ്‌ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിച്ചു വരുന്ന ഗവേഷകർക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. 

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ സാമൂഹ്യ തലത്തിലെ പുനരധിവാസം, അവർക്കുള്ള ചികിത്സാ മാർഗങ്ങൾ, വൈകല്യം മുൻകൂട്ടി കണ്ടുപിടിച്ച് ചികിത്സിക്കാനുള്ള നൂതന മാർഗ്ഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗവേഷണം . താൽപര്യമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വിഷയത്തിൽ രൂപം നൽകാനുദ്ദേശിക്കുന്ന ഗവേഷണ പദ്ധതികളുടെ പൂർണ്ണരൂപം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010 (ഫോൺ: 0471 - 2720977) എന്ന വിലാസത്തിൽ 2024 ആഗസ്റ്റ് 31 നകം സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-08-2024

sitelisthead