+1 പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം SSLC ബുക്ക് ഹാജരാക്കിയാല്‍ മതി. മഴക്കെടുതി മൂലം വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുതല്‍ ഉള്ളതിനാലും അപേക്ഷകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് സർക്കാർ പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

CBSE സ്ട്രീമില്‍ ഉള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നല്‍കിയാല്‍ മതി. വിടുതല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് അസല്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-08-2022

sitelisthead