വിനോദസഞ്ചാര വകുപ്പ്

ആമുഖം

ഇന്നത്തെ വിനോദ സഞ്ചാര വകുപ്പിന്റെ തുടക്കം മൂമ്പത്തെ തിരുവിതാംകൂര്‍ സംസ്ഥാനത്തെ സംസ്ഥാന ആതിഥേയ വകുപ്പില്‍ നിന്നും കൊച്ചി സംസ്ഥാനത്തെ ആതിഥേയ സ്ഥാപനങ്ങളില്‍ നിന്നുമാണ്. അക്കാലത്ത് വകുപ്പിന്റെ പ്രവര്ത്തിനം സര്ക്കാ രിന്റെയും ഭരണകര്ത്താാക്കളുടെയും സുഖസൗകര്യങ്ങള്‍ നോക്കുന്നതില്‍ ഒതുങ്ങിയിരുന്നു. അതിഥികളെ താമസിപ്പിക്കുന്നതിന് ചുരുക്കം ചില സ്ഥലങ്ങളും സര്ക്കാതര്‍ അതിഥി മന്ദിരങ്ങളും അവരുടെ സഞ്ചാരത്തിനായി കുറച്ച് കാറുകളും ബോട്ടുകളും ഉപയോഗിച്ചിരുന്നു.

തിരുവതാംകൂറില്‍ 1930 വരെ സംസ്ഥാന ആതിഥേയ വകുപ്പ് പ്രവര്ത്തിച്ചിരുന്നു. 1948 ലെ സംസ്ഥാനങ്ങളുടെ പുനസംഘടനയ്ക്കുശേഷവും തിരുവിതാംകൂറിലെ സംസ്ഥാന ആതിഥേയ വകുപ്പും കൊച്ചിയിലെ ആതിഥേയ വകുപ്പും നിലനിന്നിരുന്നു. പിന്നീട് 1956 ല്‍ കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം രണ്ടു സ്ഥാപനങ്ങളും ചേര്ത്ത് 1958 ല്‍ വിനോദസഞ്ചാരി വകുപ്പ് നിലവില്‍ വന്നു. സർക്കാരിന്റെ അതിഥികള്ക്ക് സുഖസൗകര്യങ്ങള്‍ ഏര്പ്പെകടുത്തുന്നത് ഈ വകുപ്പിന്റെ ചുമതലയായി. മന്ത്രിമാരെപ്പോലെയുള്ള വിശിഷ്ട വ്യക്തികള്ക്ക്റ താമസ സൗകര്യം ഒരുക്കുന്നതിനുള്ള എസ്റ്റേറ്റ് ഓഫീസായും ഇത് പ്രവര്ത്തി്ച്ചു. അവരുടെ യാത്രാ സൗകര്യങ്ങളും ഈ വകുപ്പാണ് കൈകാര്യം ചെയ്തത്. വകുപ്പിന്റെ ആതിഥേയത്വ ധര്മ്മാങ്ങള്‍ തുടരുന്നു വന്നു എങ്കിലും ഇപ്പോള്‍ വിനോദസഞ്ചാര പ്രോത്സാഹനം, ആസൂത്രണം, വികസനം എന്നിവയ്ക്കാണ് പ്രാധാന്യം നല്കുതന്നത്. 1981 ല്‍ വകുപ്പിനെ പുനര്‍ നാമകരണം നടത്തി വിനോദസഞ്ചാര വകുപ്പ് എന്നാക്കി.

ദൗത്യങ്ങളും കാഴ്ചപ്പാടുകളും

വകുപ്പിന്റെ തലവന്‍ ഡയറക്ടറാണ് (ഐ.എ.എസ് കാഡര്‍). രണ്ടു അഡീഷണല്‍ ഡയറക്ടര്മാങരില്‍ ഒരാള്‍ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍ - ഐ.എ.എസ് കാഡര്‍ )ഉം ഒരു അഡീഷണല്‍ ഡയറക്ടര്‍ (ഹോസ്പിറ്റാലിറ്റി - ഐ.എ.എസ് കാഡര്‍ അല്ലാത്തത്) ഉം ഡയറക്ടറെ സഹായിക്കുന്നതിനുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വകുപ്പിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും ഡയറക്ടറെ സഹായിക്കുന്നു. അഡീഷണല്‍ ഡയറക്ടര്‍ (ഹോസ്പിറ്റാലിറ്റി) ആതിഥേയത്വവിഭാഗത്തില്‍ മാത്രമാണ് സഹായിക്കുന്നത്. വകുപ്പില്‍ ഡയറക്ടറേറ്റില്‍ ഒന്നും ഏറണാകുളം, കോഴിക്കോട് എന്നീ മേഖലാ കേന്ദ്രങ്ങളിലായി രണ്ടും ജോയിന്റ് ഡയറക്ടര്മാാരുണ്ട്. ഡയറക്ടറേറ്റിലുള്ള ജോയിന്റ് ഡയറക്ടര്‍ എസ്റ്റേറ്റ് ഓഫീസ് ഡ്യൂട്ടിയാണ് നോക്കുന്നത്. സര്‍ക്കാര്‍ സെക്രട്ടേറിയേറ്റില്‍ നിന്നുമുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഫിനാന്സ്റ ഓഫീസറുമാണ് യഥാക്രമം ഭരണപരമായ കാര്യങ്ങളും ധനകാര്യങ്ങളും നോക്കുന്നത്.

അന്യത്ര സേവനക്തിലുള്ള പ്ളാനിംഗ് ഓഫീസറാണ് പള്നിംഗ് വിഭാഗത്തിന്റെ തലവന്‍. വാഹനങ്ങളുടെ പരിപാലനവും, സംസ്ഥാന മന്ത്രിമാര്ക്കും സംസ്ഥാന അതിഥികള്ക്കും വാഹനങ്ങള്‍ നല്കുേന്നതും നീരിക്ഷിക്കുന്നതും പൊതുമരാമത്ത് – മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്നും അന്യത്ര സേവനത്തിലുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്. ഡയറക്ടറേറ്റില്‍ മൂന്ന് ഡെപ്യൂട്ടി ഡയറക്ടര്മാകരുണ്ട്. ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ അതിഥി മന്ദിരങ്ങളുടെയും മന്ത്രിമാരുടെയും വിശിഷ്ട വ്യക്തികളുടെയും വസതികളുടെയും പരിപാലനം നോക്കുന്നു. വകുപ്പിന്റെ പബ്ളിസിറ്റി വിഭാഗം ഒരു ടൂറിസ്റ്റ് ഇന്ഫംര്മേ്ഷന്‍ ഓഫീസറുടെ സഹായത്തോടുകൂടി ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ നിര്വ്വെഹിക്കുന്നു. ഡ്രോയിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസറുടെ ചുമതലയുള്ള ഒരു ഡെപ്യൂട്ടി ഡയറക്ടറാണ് അക്കൗണ്ട്സ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സ്ഥിതി വിവരക്കണക്കുകള്‍, ഗവേഷണം, കംപ്യൂട്ടര്‍ വിഭാഗം എന്നിവ ഒരു റിസര്ച്ച്സ ഓഫീസറുടെ മേല്നോ്ട്ടത്തില്‍ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിക്സ് വകുപ്പില്‍ നിന്നുള്ള ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്.

വകുപ്പിനു എല്ലാ ജില്ലകളിലുമുള്ള ഓഫീസുകളില്‍ 6 ഓഫീസുകളുടെ തലവന്‍ ഡെപ്യൂട്ടി ഡയറക്ടറും 8 എണ്ണത്തിന്റേത് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർമാരുമാണ്. സംസ്ഥാനത്തിനകത്ത് 15 ഇന്ഫ്ര്മേ‍ഷന്‍ ഓഫീസര്മാ‍രും സംസ്ഥാനത്തിനു പുറത്ത് 4 പേരുമുണ്ട്. കേരളത്തിലെ വിനോദസഞ്ചാരത്തിന് വിപണി കണ്ടത്തുന്നതിന് ഈ ഓഫീസര്മാ്ര്‍ വളരെ കാര്യക്ഷമമായി പ്രവര്ത്തിനക്കുന്നു. 

sitelisthead