ഭവനനിര്‍മ്മാണ വകുപ്പ്

ആമുഖം

സംസ്ഥാനത്തെ വിവിധ ഭവന പദ്ധതികൾ ഏകോപിപ്പിക്കുന്നതിനായി ഒരു കേന്ദ്രീകൃത സംവിധാനമായാണ് ഭവന നിർമ്മാണ വകുപ്പ് പ്രവർത്തിക്കുന്നത്. ഭവന നിർമ്മാണ വകുപ്പ് സെക്രട്ടറിയാണ് വകുപ്പു തലവന്‍. ഭവന വകുപ്പിനു കീഴിലുള്ള പ്രധാന സംരംഭങ്ങളാണ് കേരള സംസ്ഥാന ഭവന ബോർഡും കേരള സംസ്ഥാന നിർമ്മിതി കേന്ദ്രവും. ഹൗസിങ് കമ്മീഷണറുടെ കാര്യാലയവും ഭവന നിർമ്മാണ വകുപ്പിന്റെ നിയന്ത്രണത്തിലാണ്.

ദൗത്യവും കാഴ്ചപ്പാടും

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍, താഴ്ന്ന വരുമാനക്കാര്‍, ഇടത്തരം വരുമാനമുള്ളവര്‍, ഉയർന്ന  വരുമാനമുള്ളവര്‍ എന്നിവരടങ്ങിയ പൊതുജനങ്ങളുടെ ഭവന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ ഭവന നിർമ്മാണ പദ്ധതികളും ഭവന വായ്പാ പദ്ധതികളും ഉണ്ടാക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് വകുപ്പിന്റെ പ്രഥമ ലക്ഷ്യം. ഇതിനു പുറമേ ജനറല്‍ ഇംപ്രൂവ്മെന്റ് സ്കീമുകള്‍ (വാണിജ്യകേന്ദ്രങ്ങളും ഓഫീസുകളും അടങ്ങിയ സമുച്ചയങ്ങള്‍ തുടങ്ങിയ), സർക്കാർ നിർദ്ദേശിക്കുന്ന സ്കീമുകള്‍ (വാടക ഭവന സ്കീമുകള്‍, ചേരികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സ്കീമുകള്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള ഭവന സമുച്ചയങ്ങള്‍, പുനരധിവാസ ഭവന പദ്ധതികൾ, റവന്യൂ ടവറുകള്‍ മുതലായവ), ഡെപ്പോസിറ്റ് വർക്കുകള്‍ ( മറ്റ് ഏജസികളുടെ നിർമ്മാണ ജോലികള്‍ ഏറ്റെടുക്കല്‍) എന്നിവയും ഭവന വകുപ്പിന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു.

sitelisthead