ആഭ്യന്തര വകുപ്പ്

ആമുഖം

പ്രധാനമായും സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനം, കേരള പോലീസിന്റെ സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾ, സായുധ പോലീസ് സ്‌പെഷ്യൽ റൂൾസ്, ചെലവുകൾ, സി.ആർ.പി.എഫിന്റെ അനുബന്ധ വിഷയങ്ങൾ, കേരള പോലീസിന്റെ മറ്റ് ഘടകങ്ങൾ, സബ് ജയിൽ ചട്ടങ്ങളും അവരുടെ ഭേദഗതിയും, ജയിലുകളുടെ ആധുനികവത്ക്കരണം, സിവിൽ നിയമങ്ങളുടെ നടപ്പാക്കൽ,  ഹൈക്കോടതി ജീവനക്കാര്യം, സബോർഡിനേറ്റ് കോടതി ജീവനക്കാര്യം, എൻ.ആർ.ഐ സെൽ, കമ്യൂണിറ്റി പൊലീസിങ്, സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷൻ, പെട്രോളിയം ആക്ട്  ആൻഡ് റൂൾസ്, ഹജ്ജ് തീർഥാടനം, കേരള കായിക നിയമം, ഇന്ത്യൻ ആയുധ നിയമങ്ങളും ചട്ടങ്ങളും, ആയുധ ലൈസൻസ് അനുവദിക്കുക, പുതുക്കുക, എക്സ് പ്ലോസീവ്‌സ് ആക്റ്റുകളും ചട്ടങ്ങളും, അഡ്വക്കേറ്റ്‌സ് ആക്റ്റ്റ്റു, ലൗഡ് സ്പീക്കർ ലൈസൻസിങ്, യംഗ് പേഴ്‌സൺസ് ഹാംഫുൾ പബ്ലിക്കേഷൻ ആക്റ്റ് തുടങ്ങിയവയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ പെടുന്നത്.

പൊതുജന സഹകരണത്തോടുകൂടി പോലീസ് സമ്പ്രദായം സംരക്ഷിക്കുന്നതിനും കാലഹരണപ്പെട്ട നിയമങ്ങള്‍ കാലോചിതമാക്കുന്നതിനും വകുപ്പ് അര്ത്ഥങവത്തായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജനമൈത്രി സുരക്ഷാ പദ്ധതി എന്നറിയപ്പെടുന്ന സമഗ്ര കമ്മ്യൂണിറ്റി പൊലീസിംഗ് പദ്ധതി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാവപ്പെട്ടവര്ക്ക് പെട്ടെന്ന് നീതി നടപ്പിലാക്കിക്കിട്ടുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ആഭ്യന്തരവകുപ്പിന്റെ മേധാവി പ്രിന്സിരപ്പല്‍ സെക്രട്ടറിയും കേരള പോലീസിന്റെ മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസും കേരള അഗ്നിശമനസേനയുടെ മേധാവി അഗ്നിശമനസേനയും സിവില്‍ ഡിഫന്സും കമാന്ഡ്ന്റ് ജനറലും ജയില്‍ വകുപ്പ് മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പ്രിസണ്സ്) ഉം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയുടെ മേധാവി ചീഫ് കെമിക്കല്‍ എക്സാമിനറുമാണ്. ഇവരെല്ലാം ആഭ്യന്തരവകുപ്പിന്റ ഭരണനിയന്ത്രണത്തിന് കീഴിലാണ്.

sitelisthead