ശാസ്ത്ര-സാങ്കേതിക വകുപ്പ്

About

മികച്ച  ശാസ്ത്ര-സാങ്കേതികവിദ്യ  പദ്ധതികൾ കണ്ടെത്തി സംസ്ഥാനത്ത് നടപ്പാക്കുന്നതിനും ഈ പദ്ധതികൾ സമൂഹത്തിന്റെ വികസനത്തിനും പ്രകടനം കാഴ്ചവയ്ക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നത് കൂടാതെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മറ്റ് ദൗത്യങ്ങളാണ്.

പ്രധാന ഗവേഷണ പദ്ധതികൾ നടപ്പാക്കാനും നൂതന ഉത്പന്നങ്ങൾ, പ്രക്രിയകൾ, ബൌദ്ധിക സ്വത്തവകാശം സംരക്ഷിക്കാനും ഉള്ള ശേഷി വികസനം സംസ്ഥാനത്ത് അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾക്ക് ഉണ്ടാക്കുക കൗൺസിലിന്റെ ഗവേഷണ-വികസന കേന്ദ്രങ്ങളെ സാമ്പത്തികമായി പരിപോഷിപ്പിക്കുക കൂടാതെ വിദഗ്ദ്ധ മേഖലകളിലെ ഗവേഷണവും പുരോഗതിയും പ്രത്യേക മേഖലകളിൽ നടപ്പിലാക്കുക. ബയോടെക്നോളജി മേഖലയിലെ പ്രോജക്ടുകളും പ്രോഗ്രാമുകളും കണ്ടെത്തുകയും നടപ്പിലാക്കുകയും ചെയ്യുക.

ജൈവ വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗത്തിനുമായി സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ രൂപീകരണം. ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾക്ക് പിന്തുണയായി സ്ഥാപിക്കാൻ ധനസഹായം ഗ്രാന്റ് ഇൻ എയ്ഡ് ആയി നൽകുക .

സംസ്ഥാനത്തുടനീളം ഗവേഷണത്തിന് മുൻഗണന നൽകിക്കൊണ്ട് റിസർച്ച് ആൻഡ് അക്കാഡമിക് സ്ഥാപനങ്ങളിൽ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുക. കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലും ലബോറട്ടറി,മറ്റ് ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം. യുവജനങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ശാസ്ത്ര സാങ്കേതിക മേഖലകളിലെ പദ്ധതികൾ, പ്രവർത്തനങ്ങൾ, ഗവേഷണം, വികസന പദ്ധതികൾ ഏറ്റെടുക്കാൻ  പ്രോത്സാഹനം നൽകുക. ഗ്രാമീണതലത്തിൽ സാങ്കേതിക വിദ്യ വികസനവും അവയുടെ പ്രചാരണവും.

ട്രാൻസ്ലേഷണൽ റിസർച്ചിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ,  സാങ്കേതികവിദ്യ കൈമാറ്റം, വ്യാവസായിക പദ്ധതികളുടെ പൈലറ്റ് സ്കെയിൽ വികസനം, ഉയർന്ന മുൻഗണന ആവശ്യമായ ഗവേഷണ മേഖലകൾ സയൻസ് ആൻഡ് ടെക്നൊളജിയിൽ അധിഷ്ഠിതമായ വ്യാവസായിക മേഖലകളുടെ വികസനം, സംരംഭക വികസനം എന്നിവ സയൻസ് ആൻഡ് ടെക്നൊളജിയിൽ അധിഷ്ഠിതമായ നിർവ്വഹണ രൂപ രേഖ തയ്യാറാക്കുന്നത് വഴി പരിസ്ഥിതി , ജൈവ വ്യവസ്ഥയുടെ സംരക്ഷണം, പരിപാലനം എന്നിവ നടപ്പാക്കുക.

മിഷൻ ആൻഡ് വിഷൻ

സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെൻറ് (എസ്സിഇസി) സംസ്ഥാനകമ്മിറ്റി പുനഃസംഘടിപ്പിച്ച് കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നതിനായി 2002 നവംബറിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എൻവയോൺമെന്റ് (കെ.എസ്.സി.എസ്.റ്റി.ഇ) രൂപവത്കരിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ സയൻസ് പോളിസിയിൽ സന്നദ്ധമായി 1972 ൽ സ്ഥാപിതമായി

sitelisthead